About Elly

IRAN/2009/85mm/Colour/119'/Persian

Direction, Screen Play- Asgar Farhadi













Theft

.

അനുഭവം.
ആദ്യം അവര്‍ ടൂത്പെയ്സ്റ്റ്‌ എടുത്തുകൊണ്ട്പോയി.
ഞങ്ങള്‍ അത് അറിഞ്ഞിരുന്നില്ല.

പിന്നെ എന്‍റെ മൊബൈലിന്‍റെ ചാര്‍ജര്‍ എടുത്തുകൊണ്ടു പോയി.
ഞാനത് ചോദിച്ചിരുന്നില്ല.

ശേഷം കുളിക്കുന്ന സോപ്പുകള്‍ ഓരോന്നും കാണാതായി.
ഞങ്ങള്‍ പരസ്പരം നോക്കിനിന്നു.

ഒരിക്കല്‍ റൂമിലെ 'അയ' കള്‍ പൊട്ടിച്ചെറിഞ്ഞു.
ഞങ്ങള്‍ പ്രതികരിച്ചില്ല.

കുളിക്കുന്ന തോര്‍ത്തുകള്‍ ഇന്നലെ കാണാതായി.
ഞങ്ങള്‍ ആരോടും ചോദിച്ചില്ല.

ഇനി ഞങ്ങളുടെ അടിവസ്ത്രങ്ങള്‍ കാണാതാകും.
അപ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കി ചിരിക്കും.

വീണ്ടും അവര്‍ വന്നേക്കും.
അപ്പോള്‍ കൊണ്ടുപോകാന്‍ ഞങ്ങളുടെ
വിശപ്പ്‌ മാത്രമേ ബാക്കിയുണ്ടാകൂ.
ചിലപ്പോള്‍ അതവര്‍ക്ക് വേണ്ടായിരിക്കും.

ശേഷം.

1. In Indian Law, There is (May be) no Intention to make Theft.
Its Only for Disturbance (ചൊറി).

2. അള മുട്ടിയാല്‍ ചേരയും കടിക്കും.

.

*123#




ഓരോ call -നു ശേഷവും
എന്‍റെ മൊബൈലിലെ
ഡിസ്പ്ലേയില്‍
ഇങ്ങനെ തെളിഞ്ഞിരുന്നു...

Your
Current Plan
Name is
Excel General
Main Acc: Bal:
Rs. -10.
Exp: 31.12.2009.
Main Acc: has
Expired.
Please recharge
to activate.
Booster
Expiry
Date is
11.05.2010.

ആരുടെയൊക്കെയോ
നിലപാടുകളുടെ
ദയയില്‍
ഇപ്പോഴും
ഇന്‍കമിംഗ് കിട്ടുന്നുണ്ട്.

അവസാനത്തെ വരി,
ഇന്നത്തെ തീയതി.

.

last night @ Burj Khalifa


Last night's storm hitting Burj Khalifa


WHY WE NEED LIGHTNING ARRESTER ?

KINDLY LOOK THE PICTURE AND SEE

HOW THE LIGHTNING ARRESTER SAVES THE TOWER.

It's all happening in Dubai....

Spectacular photos of last night's storm...

When lightning hit the world's tallest tower!

For as long as half hour lightning hit the tower and the thunder sounded all over the neighouring areas !

An unforgettable night!

Comrade, Red Salute..

.
പോരാട്ടവീഥിയിലെ രക്തനക്ഷത്രം...


സഖാവ് ജ്യോതിബസു ഒരു പ്രതീകമാണ്. പോരാട്ടത്തിന്‍റെ പ്രതീകം.
ഭാരതത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ നായകനായിരുന്ന സഖാവ്. ലക്ഷക്കണക്കിന്‌ വരുന്ന പാവപ്പെട്ടവന്‍റെ, അടിച്ചമര്‍ത്തപെട്ടവന്‍റെ ഉയിര്‍ത്ത് എഴുന്നെല്പ്പിനു നേതൃത്വം വഹിച്ച തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്‍റെ സമുന്നതനായ സഖാവ്. ഇംഗ്ലണ്ടില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ബസു 1940 -ല്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനോടൊപ്പം ചേര്‍ന്നു. പാര്‍ടി അംഗമായി പ്രവര്‍ത്തിച്ചു. 1964 -ല്‍ സി.പി.ഐ.എം രൂപീകരണ വേളയില്‍ ഇ.എം.എസ്, എ.കെ.ജി, സുര്‍ജിത് തുടങ്ങിയവരോടൊപ്പം സി.പി.ഐ.എം പോളിറ്റ് ബ്യുറോയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

നിരവധി തവണ ബംഗാള്‍ നിയമസഭയിലേക്ക് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബസു, 2 തവണ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സി.പി.ഐ.എം നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന തുടര്‍ച്ചയായ മന്ത്രി സഭകളില്‍ 23 വര്‍ഷത്തില്‍ അധികം കാലം മുഖ്യമന്ത്രിയായി തുടര്‍ന്നു. ഇന്ത്യയില്‍ ഏറ്റവും അധികം കാലം മുഖ്യമന്ത്രി പദത്തില്‍ ഇരുന്ന റിക്കാഡ് അദ്ദേഹത്തിന്‍റെ പേരില്‍ തന്നെയാണ്.

വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക്‌ ഒരു മുതല്‍ കൂട്ടായിരുന്നു സഖാവ് ബസു. ഓരോ കമ്മ്യുണിസ്റ്റ് കാരന്‍റെയും ഹൃദയത്തിലാണ് ബസുവിന്റെ സ്ഥാനം. പോരാട്ടങ്ങള്‍ നിലയ്ക്കാത്തിടത്തോളം, ഓര്‍മ്മകള്‍ മരിക്കാതിടത്തോളം സഖാവ് ബസു ജീവിക്കുകതന്നെ ചെയ്യും. സഖാവ് ജ്യോതിബസുവിന് രക്താഭിവാദ്യങ്ങള്‍.

.

Out of Mind..

.


അനന്തമായ അതിരുകളുള്ള
പ്രപഞ്ചത്തില്‍
താരതമ്യേന
ഒരു അണുവിന്‍റെ പോലും വലുപ്പമില്ലാത്ത
ഈ കൊച്ചു ഭൂമിയിലിരുന്ന്
അതിലും ചെറിയ
കൊച്ചു മനുഷ്യര്‍
കാട്ടിക്കൂട്ടുന്ന അഹങ്കാരം.
ഹൊ...!
ആലോചിക്കാന്‍ കൂടി വയ്യ.

.

life briefd


life briefd in 5 bottles....




# the picture and idea was got from my friend's forwaded mail..

A Brief Story



Burj Khalifa. 


In January 4, 2010 @ Dubai, UAE;: The world's tallest tower, developed was unveiled tonight to a crowd of thousands and the world in a crescendo of fireworks, lasers and fountain displays.


The official height of the tower, unveiled as 'Burj Khalifa', was announced as 828 metres (2,716.5 ft).
 A closely guarded secret, the official height of Burj Khalifa was flashed onto a giant screen before an estimated crowd of more than 400,000, as lasers and fireworks lit up the night sky.

Solar Eclipse -Jan. 15

സൂര്യ ഗ്രഹണം

വിജ്ഞാന കുതുകികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.
ഒരു സൂര്യ ഗ്രഹണം കൂടി കടന്നു വരുന്നു. വരുന്ന ജനുവരി 15 വെള്ളിയാഴ്ച ആണ് ഇത് സംഭവിക്കുക. പുതു വര്ഷം പിറന്ന ശേഷം ഇത് ആദ്യ സൂര്യ ഗ്രഹണം ആണ്. ഏറ്റവും നീളം എറിയതാകും ഇത് എന്ന് വാന നിരീക്ഷകര്‍ കരുതുന്നു.ഇന്ത്യന്‍ സമയം രാവിലെ 10 .45 നു മധ്യ ആഫ്രിക്കയില്‍ ഗ്രഹണം ആരംഭിക്കും. ചൈനയുടെ കടല്‍ത്തീരത്ത്‌ 02.45 വരെ ആണ് ഗ്രഹണ സമയം. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ 11 .08 മിനിറ്റ് ഇത് ദൃശ്യമാകും.

Life -Short Story

എന്നും,
വെളുപ്പിനെ എട്ടു മണിക്ക്
ഒറക്കം എണീറ്റ്‌ ചെന്ന്
ഹോസ്റ്റലിന്‍റെ സൈഡിലെ
വിജയന്‍ അണ്ണന്‍റെ ചായക്കടെന്നു
ഒരു കട്ടന്‍ ചായ,
പിന്ന
ഒര് ഉഴുന്ന് വട.

രണ്ടര മണിക്ക്,
ലോ കൊളെജില കാന്ടീനീന്നു
പതിനാരുരൂപെട
അഞ്ചു പേര്‍ പങ്കിട്ട
ഒരൂണ്‌.
അതും പന്തീഭോജനം.

വൈകിട്ട് പ്രസ്‌ക്ലബിന്‍റവിടുന്നു
കൂട്ടുകാര് വാങ്ങിച് തരുന്ന
ഒര് കാലിച്ചായ.

രാത്രീല്,
ഒരുപാട് വിശക്കുമ്പം,
എമ്മെല്ലേ ഹോസ്റ്റലിലെ
വെജിറ്റെറിയന്‍ ഹോട്ടലീന്ന്
ഒമ്പത് രൂപേട ഒര് കഞ്ഞി.

പ്ലീസ്.
ഉപദ്രവിയ്ക്കരുത്‌.

ജീവിച്ചു പോയ്ക്കോട്ട്.

# Dedicated To My Friends, Institute Of Journalism, Trivandrum.

From the Class

എന്നാല്‍ ഞാനങ്ങട്... പൊയ്ക്കോട്ടേ സര്‍..?
ആയ്ക്കോട്ടേ.
സമയം വൈകിട്ട് എഴരയോടടുക്കുന്നു.
എല്ലാവരുടെയും മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരുന്നുണ്ട്.
ചില നിഗൂഡ സന്തോഷങ്ങള്‍ ഒളിപ്പിച്ച പുഞ്ചിരി.

സര്‍ Attendence എടുക്കാന്‍ തുടങ്ങിയിരുന്നു.
സ്നേഹപൂര്‍വ്വം പേര് ചൊല്ലി വിളിച്ചു

അതുല്‍ ബാലചന്ദ്രന്‍. - Absent.
ദേവി ദര്‍ശന - Absent
ദിവ്യ.എസ്. - Present Sir.

ഗോകുല്‍ .ബി അലക്സ്‌ - ഇന്ന് ലീവ് ആണ്. സിവില്‍ സര്‍വിസിന്റെ നോട്ട് collect ചെയ്യാന്‍ ഡല്‍ഹീല്‍ പോയി. ആരോ പറഞ്ഞു.

ജെബിന്‍ ജോസ് - ആളിനെ കണ്ട കാലം മറന്നു.

കവിത - ഹാജരുണ്ട് സര്‍.

നീതു എം എല്‍ഡോസ് - Present Sir. But, actually my correct name എല്‍ഡോസ് എന്നല്ല എല്‍ദോസ് എന്നാണ്.

നിഷ എന്‍. - Present Sir.
ഇന്നലെ Absent ആയിരുന്നല്ലോ..?
2 days ലീവ് ആരുന്നു സര്‍.

ഒലീന.പി. ജെ. - ദാ.. ഇപ്പൊ പോയ കുട്ടി.

പ്രബോധ് .പി.ജി -Present SIR.
കഴിഞ്ഞ ദിവസം Absent ആണല്ലോ..?
സര്‍.. അത്.. ജോലിതിരക്കുണ്ടായിരുന്നു... അതൊകൊണ്ടാണ്‌...

പ്രശാന്ത്‌ - Present Sir
രാഹുല്‍ രാജ് - Present Sir
രജിത്ത് - Present Sir
രമ്യ ശ്രീ സുജിത് - Present Sir

മുഹമ്മദ്‌ റഷീദ് - Present Sir , റഷീദ് എന്നല്ല റാഷിദ്‌ എന്നാണ്.
കഴിഞ ദിവസം Absent ആണല്ലോ..?
സര്‍, ഞാന്‍ ഇതിനോടൊപ്പം എം.സീ.ജെ. ചെയ്യുന്നുണ്ട്.
ഇന്നലെ ലേറ്റായി. അതുകൊണ്ടാണ്...

സത്താര്‍ കെ - ആ ഞമ്മള് ഈടെ ഉണ്ടെയ്നു. ( കൈയ്യുയര്‍ത്തി അഭിവാദ്യം ചെയ്തു)

സജനി ദേവ് - Present Sir.

സാജു സത്യന്‍ - Present.
പേര് സാജു എന്നല്ല.. സജു സത്യന്‍ എന്നാണ്.

ശ്രുതി കൃഷ്ണ - Present Sir.
സുചിത്ര മധുസൂദനന്‍ - Present Sir.
ശ്യാംരാജ്.എം.ഡി. - Present Sir.
ഉണ്ണികൃഷ്ണന്‍ -Present Sir.

വിവേക്‌ വി.എസ്. - Present.
ഓ നമ്മള് ഇവിടെക്ക തന്നെ ഉണ്ട്, കെട്ടാ.

മൂന്നു പേരുകള്‍ വെട്ടീട്ടുണ്ടല്ലോ..?
ശരത് കെ നാരായന്‍, മുരളീകൃഷ്ണന്‍ പിന്നെ പാര്‍വതി തമ്പി.

സര്‍, അത്... ഞാന്‍ ആണ് പാര്‍വതി തമ്പി. Present ആണ്.

ഓ.. താനാണോ പാര്‍വതി തമ്പി, പേരു ചുവന്ന മഷി കൊണ്ട് വെട്ടിയിരിക്കുന്നു.

സര്‍, അത്... കുറച്ചു പ്രോബ്ലെംസ്... ഇനി സ്ഥിരമായി വന്നോളാം...

ശരി. ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു.

ആ ഒളിപ്പിച്ചു വച്ച പുഞ്ചിരി പലരില്‍ നിന്നും പുറത്തേക്കു വരികയാണ്.

ഇനി പടിയിറക്കം.

ഓരോ പടിയിലൂടെയും. പതിയെ പതിയെ.
താഴെയെത്തും വരെ തമാശകള്‍, അന്വേഷണങ്ങള്‍, ചില വര്‍ത്തമാനങ്ങള്‍, ചിരിയും ചിന്തയും ഒക്കെ.

താഴേക്ക്‌ വന്നിട്ട് ഇന്‍സ്ടിടുട്ടിന്റെ പടി വാതിലില്‍ ഒന്ന് നില്‍ക്കാതെ എങ്ങനെ മുന്നോട്ടു നടക്കും..?

മാത്രമല്ല...
മഴ ചെറുതായി പൊടിയുന്നുണ്ട്‌.

നഗരത്തിന്റെ പല ഇടനാഴികളിലേക്ക്‌ ഈ കൂട്ടം പിരിയുകയാണ്.

ഇരുട്ടിന്റെ നേര്‍ത്ത ആഴങ്ങളിലേക്ക് അലിഞ്ഞു ചേരാന്‍ കൊതിക്കുംപോലെ..!

ചില മധുര വാക്കുകള്‍, ആശംസകള്‍.
ഇനി നിന്നാല്‍ ശരിയാകില്ല.

പുറത്തു ചാറ്റല്‍ മഴ തോരുന്നില്ല.
അകത്തു വിശപ്പിന്റെ വിളി തുടങ്ങിക്കഴിഞ്ഞിരുന്നു.
സത്താര്‍ മുന്‍പേ നടന്നിരുന്നു.

അപ്പുറത്തെ വളവിലെ മുറുക്കാന്‍ കടയിലേക്ക്.
റാഷിദിനോടൊപ്പം ഞാനും അവിടേക്ക് നടന്നു.

വിവേകും സത്താറും എന്തോ ചര്‍ച്ചയിലാണ്.

എനിക്ക് പരിപ്പ് വട. ശ്യാമിനോ..?

ബോഞ്ചി വെള്ളം മതി.

നിരത്തിലൂടെ വാഹനങ്ങള്‍ പാഞ്ഞു പോകുന്നു.

സൈഡില്‍ നിന്ന ചില വണ്ടികള്‍ പുക തുപ്പുന്നു.
നിരന്നിരിക്കുന്ന ബൈക്കുകളിലോന്നില്‍ ബാഗും നോട് ബുക്കുകളും വച്ച് അല്പം ചര്‍ച്ച.

"ആഗോള വല്‍ക്കരണ കാലത്തെ പൊട്ടാത്ത അമിട്ടുകള്‍."

പുകയുടെ ഗന്ധം മാഞ്ഞ തെരുവില്‍ നിന്നും വിവേകും റാഷിദ്‌ഉം ഞങ്ങളോട് വിട പറഞ്ഞു.

എംഎല്‍എ ഹോസ്റ്റലിലെ കഞ്ഞിയുടെ രുചി തേടി സത്താറിനോപ്പം മുന്നോട്ടു നടന്നു.
സെക്രട്ടെരിയറ്റ്‌ അനെക്സിനു മുന്നിലൂടെ സംസ്കൃത കോളേജും സാഫല്യം കൊമ്പ്ലെക്സും കടന്നു മുന്നോട്ടു.

പാളയം ചന്തയ്ക്കു മുന്നിലെ പൂക്കടയില്‍ നിന്നുയരുന്ന പിച്ചി പൂവിന്റെ സുഗന്ധവും ആസ്വദിച്ച്...
രക്ത സാക്ഷി മണ്ടപത്തിനു മുന്നില്‍ കൂട്ടുകാര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.

ചാറ്റല്‍ മഴയുടെയും വിശപ്പിന്റെയും ശമനവും തേടി അരണ്ട വെട്ടത്തിലൂടെ ഞങ്ങള്‍ നടന്നു.
ഒരു നല്ല നാളെയുടെ സ്വപ്നം, മനസ്സില്‍ പിച്ചിയുടെ സുഗന്ധം പോലെ അപ്പോഴും മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു.

അപ്പോഴും ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു.

Ruling Language


മലയാളം മറക്കുന്നവരോ അതോ അറിഞ്ഞുകൂടാത്തവരോ നമ്മെ ഭരിക്കേണ്ടത്.?
----------------------------------------------------------

സമകാലിക യാഥാര്‍ത്ഥ്യം.
മലയാളം അറിയുന്നവര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് വന്നാല്‍ മതി എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പറയേണ്ടി വന്നത് എന്തുകൊണ്ടാണ്.? സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ചെയ്യുന്നവരില്‍ 40 % പേര്‍ മാത്രമേ മലയാളം ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നുള്ളൂ. അതായതുഇ ഭൂരിഭാഗവും, അതായത് 60 % പേരും ഇംഗ്ലിഷ് ഉപയോഗിക്കുന്നു എന്ന് മാത്രമല്ല മനസ്സിലാക്കേണ്ടത്, മലയാളം ഉപയോഗിക്കുന്നില്ല എന്നു കൂടി കൂട്ടി ചേര്‍ക്കേണ്ടതുണ്ട്.

First Assignment

യുക്തിഭദ്രത അവശ്യഘടകം: ബാലചന്ദ്രന്‍ ചുള്ളിക്കാട്
-----------------------------------------------------------------------------------------------------------

തിരുവനന്തപുരം: പത്രപ്രവര്‍ത്തകര്‍ക്കും ജേണലിസം വിദ്യാര്‍ത്ഥികള്‍ക്കും യുക്തിഭദ്രത അവശ്യ ഘടകമാണെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. ഇന്‍സ്ടിട്യുട്ട് ഓഫ് ജേണലിസത്തിലെ വിദ്യാര്‍ത്ഥികളുടെ ആദ്യ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ണ്ണായക സ്വാധീനം ഉണ്ടാകണം. ശാസ്ത്രവും ചരിത്രവും ഉള്‍പ്പെടെ എല്ലാ മേഖലകളിലും സാമാന്യ വിജ്ഞാനം കാത്തു സൂക്ഷിക്കണം. ആശയങ്ങള്‍ വിനിമയം ചെയ്യപ്പെടണം. അറിയിക്കുക എന്നതുപോലെ തന്നെ മറച്ചു വയ്ക്കപ്പെടുന്നതും പത്രപ്രവര്‍ത്തനത്തില്‍ പ്രധാനമാണ്.


ഒരു ദൌത്യമോ കലയോ വികാരമോ ആയി പത്രപ്രവര്‍ത്തനത്തെ കണക്കാക്കപ്പെട്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് ഒരു തൊഴില്‍ ആയി മാറി. പിശുക്കന്‍ സ്വര്‍ണ്ണനാണയം വിനിയോഗിക്കുന്നതുപോലെ ആകണം വാക്കുകള്‍ ഉപയോഗിക്കേണ്ടത്, ഇത് ഒരു വെല്ലുവിളി ആണെന്ന് ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു.


ആധുനിക കാലഘട്ടത്തിലും റേഡിയോയുടെയും സാഹിത്യത്തിന്‍റെയും പ്രസക്തി ഏറുകയാണ്. 'എനിക്കെന്തു കിട്ടും നിന്നോടൊപ്പം വന്നാല്‍' എന്ന പത്രോസിന്റെ ചോദ്യത്തോട് 'നിനക്ക് ഞാന്‍ നിത്യ ജീവന്‍ പ്രദാനം ചെയ്യാം' എന്ന് വാഗ്ദാനം നല്‍കിയ യേശുദേവന്‍റെ കഥ പറഞ്ഞു ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉപസംഹരിച്ചു.


പ്രസ്‌ ക്ലബ്‌ ഫോര്‍ത്ത് എസ്റ്റേറ്റ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്ടിട്യുട്ട് ഓഫ് ജേണലിസം ഡയറക്ടര്‍ എന്‍.ആര്‍.എസ്.ബാബു സംസാരിച്ചു.


First Assignment.
03.08.2009

Festiv Days with Films


The Kerala state Chalachithra Academy, the official hosts of the international film festival conducted the 14th IFFK in Thiruvananthapuram.
I have got a chance to know what the hype is all about. The festival was filled with the cine-literate audience and participants hail from around the world.

stil d rain falls

ഒരു മഴ പെയ്തെങ്കില്‍...
എപ്പോഴൊക്കെയോ മനസ്സിന്റെ ഉള്ളില്‍ അറിഞ്ഞു കൊണ്ട് ചൂട് മണല്‍ കാറ്റുകള്‍ വീശിയടിക്കുമ്പോഴും ചില പ്രതീക്ഷകളുടെ മുളനാമ്പ് പൊട്ടുന്നു.
മനസ്സില്‍ നിറയെ സ്വപ്നങ്ങളുടെ മുകളില്‍ പിടിച്ച ചെറു മേഖങ്ങള്‍ പെയ്യുന്നു..


ഒരു മഴ നനഞ്ഞു പനി പിടിച്ച കാലം അതി വിദൂരമാണ്.
നീലാകാശത്തിന്റെ മഴ സഞ്ചി കറുക്കുന്നത്..
ചുറ്റും വെളിച്ചം മങ്ങുന്നത്..
ആദ്യം ചാറ്റല്‍ മഴ പെയ്യുന്നത്..
മഴ ചൊരിയുമ്പോള്‍,
ഇഴകള്‍ മങ്ങിയ തോര്‍ത്തുമുണ്ട് ഉടുത്ത്,
അമ്മയോട് വഴക്ക് കൂടി,
നാട്ടിടവഴികളിലൂടെ കൂട്ടുകാരുമൊത്ത് കൂകിവിളിച്ച്..
മണ്ണിന്റെ മണമുള്ള വലിയ മഴ നനഞ്ഞ്..
നീര്‍ ചാലുകളില്‍ കല്ലും ചെളിയും കൊണ്ട്‌ അണ കെട്ടി..
ദേഹം മുഴുക്കെ മണ്ണ് നിറയുമ്പോള്‍,
മഴ പെയ്തു തോര്‍ന്ന്,
തോട്ടിലെ വെള്ളം പൊങ്ങിയത് കാണാന്‍ പോകുന്നത്,
അണ കെട്ടാനാകാത്ത ആവേശത്തില്‍ ആഴങ്ങളിലെക്കുള്ള ചാട്ടം.

കുത്തി മാറുമ്പോഴും മുങാം കുഴുയിട്ടു കൈ കുമ്പിളില്‍ നിറയെ മണല്‍ വാരി
ആകാശത്തേക്ക് എറിയുന്നതും,
മാനം നോക്കി നില്‍ക്കുമ്പോള്‍ നനഞ്ഞ മണല്‍ത്തരികള്‍
മുഖത്ത് ഒരു ചെറു നൊമ്പരം സമ്മാനിച്ചു മറയുന്നത്,
ദേഷ്യം പിടിച്ച കൂട്ടുകാരുമായി വെള്ളത്തില്‍ അടിപിടി കൂടുന്നത്,

എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.

കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍...
നേടിക്കഴിഞ്ഞ സ്വപ്നങ്ങള്‍ കാണുമ്പോഴും
മനസ്സില്‍ എവിടെയൊക്കെയോ അനുഭവങ്ങളുടെ ഒരായിരം നീര്‍കണങ്ങള്‍ ഒരുമിച്ചു പൊഴിയുന്നു.
ഒരു മഴ പെയ്തെങ്കില്‍...