stil d rain falls

ഒരു മഴ പെയ്തെങ്കില്‍...
എപ്പോഴൊക്കെയോ മനസ്സിന്റെ ഉള്ളില്‍ അറിഞ്ഞു കൊണ്ട് ചൂട് മണല്‍ കാറ്റുകള്‍ വീശിയടിക്കുമ്പോഴും ചില പ്രതീക്ഷകളുടെ മുളനാമ്പ് പൊട്ടുന്നു.
മനസ്സില്‍ നിറയെ സ്വപ്നങ്ങളുടെ മുകളില്‍ പിടിച്ച ചെറു മേഖങ്ങള്‍ പെയ്യുന്നു..


ഒരു മഴ നനഞ്ഞു പനി പിടിച്ച കാലം അതി വിദൂരമാണ്.
നീലാകാശത്തിന്റെ മഴ സഞ്ചി കറുക്കുന്നത്..
ചുറ്റും വെളിച്ചം മങ്ങുന്നത്..
ആദ്യം ചാറ്റല്‍ മഴ പെയ്യുന്നത്..
മഴ ചൊരിയുമ്പോള്‍,
ഇഴകള്‍ മങ്ങിയ തോര്‍ത്തുമുണ്ട് ഉടുത്ത്,
അമ്മയോട് വഴക്ക് കൂടി,
നാട്ടിടവഴികളിലൂടെ കൂട്ടുകാരുമൊത്ത് കൂകിവിളിച്ച്..
മണ്ണിന്റെ മണമുള്ള വലിയ മഴ നനഞ്ഞ്..
നീര്‍ ചാലുകളില്‍ കല്ലും ചെളിയും കൊണ്ട്‌ അണ കെട്ടി..
ദേഹം മുഴുക്കെ മണ്ണ് നിറയുമ്പോള്‍,
മഴ പെയ്തു തോര്‍ന്ന്,
തോട്ടിലെ വെള്ളം പൊങ്ങിയത് കാണാന്‍ പോകുന്നത്,
അണ കെട്ടാനാകാത്ത ആവേശത്തില്‍ ആഴങ്ങളിലെക്കുള്ള ചാട്ടം.

കുത്തി മാറുമ്പോഴും മുങാം കുഴുയിട്ടു കൈ കുമ്പിളില്‍ നിറയെ മണല്‍ വാരി
ആകാശത്തേക്ക് എറിയുന്നതും,
മാനം നോക്കി നില്‍ക്കുമ്പോള്‍ നനഞ്ഞ മണല്‍ത്തരികള്‍
മുഖത്ത് ഒരു ചെറു നൊമ്പരം സമ്മാനിച്ചു മറയുന്നത്,
ദേഷ്യം പിടിച്ച കൂട്ടുകാരുമായി വെള്ളത്തില്‍ അടിപിടി കൂടുന്നത്,

എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.

കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍...
നേടിക്കഴിഞ്ഞ സ്വപ്നങ്ങള്‍ കാണുമ്പോഴും
മനസ്സില്‍ എവിടെയൊക്കെയോ അനുഭവങ്ങളുടെ ഒരായിരം നീര്‍കണങ്ങള്‍ ഒരുമിച്ചു പൊഴിയുന്നു.
ഒരു മഴ പെയ്തെങ്കില്‍...

No comments:

Post a Comment