what i 'd..

.



സ്വന്തം.

അവള്‍ ചോദിച്ചത്

ഒരു കവിതയായിരുന്നു.
വരികളിലൂടെ
ഞാന്‍ നല്‍കിയത്
എന്‍റെ ഹൃദയവും.
ഒടുവില്‍
വരികള്‍ അവളെടുത്തു.
ഹൃദയം തിരിച്ചു തന്നു.
.
.

Heart Writes to December





ഡിസംബര്‍,
മകരമാസത്തിലെ കുളിരുന്ന മഞ്ഞിനൊപ്പം
ക്രിസ്മസിന്‍റെ ആരവങ്ങള്‍ ഉയരുന്ന രാവുകളില്‍
ആത്മ വിശുദ്ധിയാല്‍ സമ്പന്നയാക്കപ്പെട്ട
എന്‍റെ പ്രിയപ്പെട്ടവള്‍ക്ക്,

ഒരിക്കലും ഒന്നാകില്ല എന്ന് അറിയുന്നു എങ്കിലും
ഹൃദയത്തിന്‍റെ ചുവന്ന ഭിത്തികളില്‍ നിന്‍റെ ചിത്രങ്ങള്‍ക്ക് കടുത്ത നിറങ്ങള്‍ നല്‍കി ,
ഒരുപിടി നല്ല സ്വപ്നങ്ങളുമായി കടന്നുപോകുന്ന
നിന്‍റെ സ്വന്തം 'ജനു' ആണ് ഞാന്‍.
എന്‍റെ നനുത്ത ഓര്‍മ്മകളില്‍ നിറയെ നീയാണ്.
എന്നില്‍ നിന്നും വളരെ അകലെയായി
ഒരു മന്ദമാരുതനെപ്പോലെ അലസമായി മാത്രം കടന്നു വരുന്ന
നിന്നെ നോക്കി ഞാന്‍ ഏറെ നാള്‍ നില്‍ക്കാറുണ്ട്.
അത് തുടര്‍ന്നാല്‍ ഋതുക്കളും കാലം തെറ്റും എന്നതിനാല്‍
എനിക്ക് ആ കാത്തിരിപ്പ്‌ തുടരാനാവില്ലല്ലോ..!

എങ്കിലും നിന്‍റെ സമ്മാനമായ,
പ്രഭാതങ്ങളിലെ ആ തണുപ്പിനെ ഞാന്‍ കാത്തു വയ്ക്കാറുണ്ട്.
എന്നിലെ സായാഹ്നങ്ങള്‍ക്ക്‌ ചൂട് എറുംപോഴും മനസ്സ് തണുക്കുന്നത്
നിന്‍റെ മാത്രം സ്വന്തംമായ ആ കുളിരുള്ള രാത്രികലെപ്പറ്റി ഓര്‍ക്കുമ്പോഴാണ്.

ഡിസംബര്‍,
പിന്നിടുന്ന ദിനങ്ങളില്‍ നമുക്ക് പിറകേവന്നവര്‍ ഉച്ചവേയിലിനെ സാക്ഷിയാക്കി
വരണ മാല്യം ചാര്‍ത്തുംപോഴും,
തണുത്ത രാവുകളില്‍ അപരിചിതത്വത്തിന്‍റെ അതിര്‍ വരമ്പുകള്‍ അലിയിച്ച്,
നിശ്വാസങ്ങള്‍ അടക്കി ഇളം ചൂട് പകരുംപോഴും,
പ്രിയപ്പെട്ടവളെ,
നാം എന്നാണ് ഒത്തു ചേരുന്നത്..?
പിന്നിട്ടതിന്‍റെയും വരാനുള്ളത്തിന്‍റെയും തുടക്കവും അവസാനവുമായ നമുക്ക്
കണ്ണെത്തും ദൂരെ നിന്ന് പ്രണയിക്കുവാന്‍ മാത്രമേ വിധി അനുമതി നല്‍കിയിട്ടുള്ളൂ,
പ്രണയം മനസ്സില്‍ അടക്കി വയ്ക്കുവാനേ നമുക്ക് കഴിയുന്നുള്ളൂ..!

സഖീ,
എനിക്ക് നിന്‍റെ കാതില്‍ മന്ത്രിക്കുവനുള്ളത് നൂറ്റാണ്ടുകളിലെ കഥകളാണ്.
നമ്മുടെ ഒത്തുചേരല്‍ അപ്രായോഗികം എന്ന് ആര് പറയുമ്പോഴും
ഒരിക്കല്‍ നാം ഒരുമിക്കും എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്‌.
വര്‍ഷമെത്ര കഴിഞ്ഞാലും ദിനരാത്രങ്ങള്‍ നിലയ്ക്കാതിടത്തോളം
നമ്മളും പ്രണയവും ഓര്‍മ്മകളും ഉണ്ടാവും.

കടന്നു വരാനിരിക്കുന്ന യാത്രാ പദങ്ങളില്‍
കുളിരകളുന്ന രാത്രികളുടെ സ്വപ്‌നങ്ങള്‍ ബാക്കി നിര്‍ത്തി,
നിന്‍റെ മാത്രം ജനുവരി ഒരിക്കല്‍ കൂടി യാത്രയാകുന്നു.
വരാനിരിക്കുന്ന രാവുകളുടെ ഉന്മാദഭാവം
ചിന്തയില്‍ നിന്നും വിട്ടൊഴിയാതെ ഇപ്പോഴുമുണ്ട്.

മനസ്സില്‍,
മസ്തിഷ്കത്തിലെ ചലന വേഗങ്ങളുടെ ഏറ്റകുറചിലുകള്‍ക്കിടയില്‍
സ്നേഹം ആത്മാര്‍ത്ഥം ആകുന്നില്ലെന്നു നീ സങ്കടം പറഞ്ഞാലും,
ഒരിക്കലും മിഴി ചേര്‍ന്നിരുന്നും പങ്കുവയ്ക്കാന്‍ ആവില്ലെങ്കിലും..
നിന്‍റെ ഹൃദയത്തിന്‍റെ അഗാധതയില്‍ മാത്രം മതി എന്‍റെ സ്ഥാനം.
നിറഞ്ഞ മനസ്സും വിറയാര്‍ന്ന ഹൃദയത്തോടും കൂടെ,

സ്വന്തം ജനുവരി.