forr uu

"ജീവിതം തന്നെ വഴി തെറ്റിയവന് 
ഒരു വിളക്കാണ് ആവശ്യം."


നിനക്ക്,
പ്രണയത്തിന്‍റെ പ്രവാചകന്‍ ഖലീല്‍ ജിബ്രാന്‍
എനിക്ക് വേണ്ടി നിന്നോട് സംസാരിക്കുന്നു.


എന്റെ മേസിയാദ്‌,

നിന്നെ ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
നമുക്ക് കടല്‍ക്കരയിലേക്ക്‌ പോകാം.


അവിടെ തിരമാലകളുടെ സംഗീതം സാക്ഷിയാക്കി
ഞാന്‍ എന്‍റെ ഹൃദയം
നിന്റെ കൈകളില്‍ വച്ച് തരും.


ഒരു പ്രണയം പകരം വച്ച്
കുടിയാധാരം നഷ്ടമായി.
ആ നഷ്ടപെടലിന്‍റെ നേടലാണ് നീ....


ഞാന്‍ വിപ്ലവകാരിയാണ്.,
വാക്കുകളിലെ സത്യസന്ധത അറിയുക.


എനിക്ക് നിന്നെ പ്രേമിക്കേണ്ട,
"സുമംഗലി" ആക്കിയാല്‍ മതി,
എന്ന സ്വകാര്യ വത്കരണതിലേക്കു
ഞാന്‍ എത്തുന്നു.


എന്നെ ഒന്ന് സ്നേഹിക്കാമോ...?
മനസ്സില്‍ തൊട്ടൊന്നു ആശ്വസിപ്പിക്കാമോ....?


എന്‍റെ താളത്തിലെ തെറ്റുകള്‍ നീ തിരുത്തുക.


എന്‍റെ വൈരൂപ്യങ്ങളെ നീ സ്വീകരിക്കുമോ...?
എനിക്ക് എന്നെ കാണാന്‍ നീ കണ്ണാടിയാവുക.


വ്യര്‍ത്ഥ വാക്യങ്ങളാല്‍..,
"ജീവിതം തന്നെ വഴി തെറ്റിയവന്
ഒരു വിളക്കാണ് ആവശ്യം."


നിന്റെ സൗന്ദര്യ
സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറം,
ഭാഷണ മാധുര്യതെയോ,
കഴിവുകളേയോ,
മഹത്വതെയോ
കാമിക്കാതെ
ഇഷ്ടപെടാന്‍ ആണ് എനിക്ക് ഏറെ ഇഷ്ടം.


എന്നെ,
എന്‍റെ
നന്മ തിന്മകളെ ഏറ്റെടുക്കാന്‍
എന്‍റെ സ്വപ്നമേ...
നിന്നെ ഞാന്‍ ക്ഷണിക്കുന്നു.
കണ്ണുകള്‍ നനയിക്കാതെ
നിന്നെ ഞാന്‍ കാഴ്ച്ചയാക്കാം.


ഈ ഉറപ്പിനെ വിശ്വസിക്കുമെങ്കില്‍,
എന്‍റെ കൈകളിലേക്ക് നീ
പ്രണയത്തിന്‍റെ ഒരുപിടി മഞ്ചാടികള്‍ എറിയുക.
ഞാന്‍ സ്വീകരിക്കാം....!
ഇല്ലെങ്കില്‍,


ഞാന്‍ പറഞ്ഞതുമില്ല,
നീ കേട്ടതുമില്ല.


സൗഹൃദത്തിന്റെ പൊയ്മുഖം ഞാന്‍ അണിഞ്ഞെയ്ക്കാം.
എന്‍റെ നെഞ്ചിലെ ഈ കുഞ്ഞു തുടിപ്പിനെ
രണ്ടു മൂന്നു ദിവസത്തെ ദിവാ സ്വപ്നമായ്‌ കാണാം.
എങ്കിലും,
കാലങ്ങളെത്രത്തോളം മറഞ്ഞാലും
ഒരു താലി ചരടില്‍ നീ ഭദ്രമായിരിക്കും.
എന്ന് പറയാതിരിക്കുവാന്‍ വയ്യ.


കണ്മുന്നില്‍
ജീവിതത്തെ പകച്ചു നോക്കി നില്‍ക്കാന്‍
മാത്രം അറിയുന്ന
ഒരു പാവം കൊച്ചു കുട്ടി
ആയത് കൊണ്ട് മാത്രമാണ്,

"കാലങ്ങളെത്രത്തോളം" എന്ന് പറഞ്ഞത്.


നീട്ടുന്നില്ല.




# The Letter written By Khaleel Jibraan