Comrade, Red Salute..

.
പോരാട്ടവീഥിയിലെ രക്തനക്ഷത്രം...


സഖാവ് ജ്യോതിബസു ഒരു പ്രതീകമാണ്. പോരാട്ടത്തിന്‍റെ പ്രതീകം.
ഭാരതത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ നായകനായിരുന്ന സഖാവ്. ലക്ഷക്കണക്കിന്‌ വരുന്ന പാവപ്പെട്ടവന്‍റെ, അടിച്ചമര്‍ത്തപെട്ടവന്‍റെ ഉയിര്‍ത്ത് എഴുന്നെല്പ്പിനു നേതൃത്വം വഹിച്ച തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്‍റെ സമുന്നതനായ സഖാവ്. ഇംഗ്ലണ്ടില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ബസു 1940 -ല്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനോടൊപ്പം ചേര്‍ന്നു. പാര്‍ടി അംഗമായി പ്രവര്‍ത്തിച്ചു. 1964 -ല്‍ സി.പി.ഐ.എം രൂപീകരണ വേളയില്‍ ഇ.എം.എസ്, എ.കെ.ജി, സുര്‍ജിത് തുടങ്ങിയവരോടൊപ്പം സി.പി.ഐ.എം പോളിറ്റ് ബ്യുറോയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

നിരവധി തവണ ബംഗാള്‍ നിയമസഭയിലേക്ക് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബസു, 2 തവണ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സി.പി.ഐ.എം നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന തുടര്‍ച്ചയായ മന്ത്രി സഭകളില്‍ 23 വര്‍ഷത്തില്‍ അധികം കാലം മുഖ്യമന്ത്രിയായി തുടര്‍ന്നു. ഇന്ത്യയില്‍ ഏറ്റവും അധികം കാലം മുഖ്യമന്ത്രി പദത്തില്‍ ഇരുന്ന റിക്കാഡ് അദ്ദേഹത്തിന്‍റെ പേരില്‍ തന്നെയാണ്.

വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക്‌ ഒരു മുതല്‍ കൂട്ടായിരുന്നു സഖാവ് ബസു. ഓരോ കമ്മ്യുണിസ്റ്റ് കാരന്‍റെയും ഹൃദയത്തിലാണ് ബസുവിന്റെ സ്ഥാനം. പോരാട്ടങ്ങള്‍ നിലയ്ക്കാത്തിടത്തോളം, ഓര്‍മ്മകള്‍ മരിക്കാതിടത്തോളം സഖാവ് ബസു ജീവിക്കുകതന്നെ ചെയ്യും. സഖാവ് ജ്യോതിബസുവിന് രക്താഭിവാദ്യങ്ങള്‍.

.

No comments:

Post a Comment