Ruling Language


മലയാളം മറക്കുന്നവരോ അതോ അറിഞ്ഞുകൂടാത്തവരോ നമ്മെ ഭരിക്കേണ്ടത്.?
----------------------------------------------------------

സമകാലിക യാഥാര്‍ത്ഥ്യം.
മലയാളം അറിയുന്നവര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് വന്നാല്‍ മതി എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പറയേണ്ടി വന്നത് എന്തുകൊണ്ടാണ്.? സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ചെയ്യുന്നവരില്‍ 40 % പേര്‍ മാത്രമേ മലയാളം ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നുള്ളൂ. അതായതുഇ ഭൂരിഭാഗവും, അതായത് 60 % പേരും ഇംഗ്ലിഷ് ഉപയോഗിക്കുന്നു എന്ന് മാത്രമല്ല മനസ്സിലാക്കേണ്ടത്, മലയാളം ഉപയോഗിക്കുന്നില്ല എന്നു കൂടി കൂട്ടി ചേര്‍ക്കേണ്ടതുണ്ട്.
പ്രത്യേകിച്ചും ഭരണഭാഷ ആയി മലയാളം തന്നെ ഉപയോഗിക്കണം എന്ന കേരളാ സര്‍ക്കാരിന്റെ ഉത്തരവ് ആദ്യം സര്‍ക്കാര്‍ തലത്തില്‍ തന്നെ അട്ടിമറിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം ആണ് നാം മനസ്സിലാക്കേണ്ടത്.

ഇനിയും തിരുത്താത്ത വിഡ്ഢിത്തങ്ങള്‍.
സ്വാതന്ത്ര്യാനന്തര കാലത്ത് മലയാള നാട് ഭരിച്ച ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ബ്രിട്ടീഷ് അധിനിവേശവും തിരിച്ചു കൊണ്ട് പോകാന്‍ മറന്ന പല അറുപഴഞ്ചന്‍ രീതികളും ഭരണകൂടം ഇപ്പോഴും അനുവര്‍ത്തിക്കുന്നു. ഇത്തരം പുരാരീതികള്‍ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. മലയാളം എന്ന മധുര ഭാഷയെ നിലനിര്‍ത്തുവാനും സംരക്ഷിക്കുവാനും ഉള്ള നടപടികള്‍ ഭരണ തലത്തില്‍ തന്നെ കൈക്കൊള്ളണം. രാഷ്ട്രീയ നേതൃത്വം ആവശ്യമായ നിലപാടുകള്‍ സ്വീകരികുകയും വേണം.

പ്രസക്തിയും ഗൌരവവും.
കേരള മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് തന്നെ ഈ വിഷയത്തിന്‍റെ പ്രസക്തിയും ഗൌരവവും വര്‍ധിപ്പിക്കുന്നു. ഭൂമിമലയാളത്തിലെ ഭൂരിഭാഗത്തിന്റെയും പ്രാപ്യമായ ഭാഷ എന്ന സാധാരണ തത്വം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുവാന്‍ ഉദ്യോഗസ്ഥ വൃന്ദം തയ്യാറാകണം. സാധാരണ ജനത്തിന് പ്രാപ്യമായ ഭാഷയില്‍ ഭരണ നടപടികള്‍ മുന്നോട്ടു നീക്കുന്നതാകും ഏറ്റവും ഉചിതം.
ഫയലുകള്‍ മലയാളത്തില്‍ എഴുതിയാല്‍ പൊതുജനത്തിനും അതും മനസ്സിലാകും എന്ന അധികാര ബോധത്തിന്റെ ഉള്ളില്‍ നിന്നും ഉത്ഭവിച്ചതാകാം ഒരു പക്ഷെ ഇത്തരം പ്രവര്‍ത്തികള്‍.

No comments:

Post a Comment