പ്രശാന്ത് - Present Sir
രാഹുല്‍ രാജ് - Present Sir
രജിത്ത് - Present Sir
രമ്യ ശ്രീ സുജിത് - Present Sir
മുഹമ്മദ് റഷീദ് - Present Sir , റഷീദ് എന്നല്ല റാഷിദ് എന്നാണ്.
കഴിഞ ദിവസം Absent ആണല്ലോ..?
സര്‍, ഞാന്‍ ഇതിനോടൊപ്പം എം.സീ.ജെ. ചെയ്യുന്നുണ്ട്.
ഇന്നലെ ലേറ്റായി. അതുകൊണ്ടാണ്...
സത്താര്‍ കെ - ആ ഞമ്മള് ഈടെ ഉണ്ടെയ്നു. ( കൈയ്യുയര്‍ത്തി അഭിവാദ്യം ചെയ്തു)
സജനി ദേവ് - Present Sir.
സാജു സത്യന്‍ - Present.
പേര് സാജു എന്നല്ല.. സജു സത്യന്‍ എന്നാണ്.
ശ്രുതി കൃഷ്ണ - Present Sir.
സുചിത്ര മധുസൂദനന്‍ - Present Sir.
ശ്യാംരാജ്.എം.ഡി. - Present Sir.
ഉണ്ണികൃഷ്ണന്‍ -Present Sir.
വിവേക് വി.എസ്. - Present.
ഓ നമ്മള് ഇവിടെക്ക തന്നെ ഉണ്ട്, കെട്ടാ.
മൂന്നു പേരുകള്‍ വെട്ടീട്ടുണ്ടല്ലോ..?
ശരത് കെ നാരായന്‍, മുരളീകൃഷ്ണന്‍ പിന്നെ പാര്‍വതി തമ്പി.
സര്‍, അത്... ഞാന്‍ ആണ് പാര്‍വതി തമ്പി. Present ആണ്.
ഓ.. താനാണോ പാര്‍വതി തമ്പി, പേരു ചുവന്ന മഷി കൊണ്ട് വെട്ടിയിരിക്കുന്നു.
സര്‍, അത്... കുറച്ചു പ്രോബ്ലെംസ്... ഇനി സ്ഥിരമായി വന്നോളാം...
ശരി. ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു.
ആ ഒളിപ്പിച്ചു വച്ച പുഞ്ചിരി പലരില്‍ നിന്നും പുറത്തേക്കു വരികയാണ്.
ഇനി പടിയിറക്കം.
ഓരോ പടിയിലൂടെയും. പതിയെ പതിയെ.
താഴെയെത്തും വരെ തമാശകള്‍, അന്വേഷണങ്ങള്‍, ചില വര്‍ത്തമാനങ്ങള്‍, ചിരിയും ചിന്തയും ഒക്കെ.
താഴേക്ക് വന്നിട്ട് ഇന്‍സ്ടിടുട്ടിന്റെ പടി വാതിലില്‍ ഒന്ന് നില്‍ക്കാതെ എങ്ങനെ മുന്നോട്ടു നടക്കും..?
മാത്രമല്ല...
മഴ ചെറുതായി പൊടിയുന്നുണ്ട്.
നഗരത്തിന്റെ പല ഇടനാഴികളിലേക്ക് ഈ കൂട്ടം പിരിയുകയാണ്.
ഇരുട്ടിന്റെ നേര്‍ത്ത ആഴങ്ങളിലേക്ക് അലിഞ്ഞു ചേരാന്‍ കൊതിക്കുംപോലെ..!
ചില മധുര വാക്കുകള്‍, ആശംസകള്‍.
ഇനി നിന്നാല്‍ ശരിയാകില്ല.
പുറത്തു ചാറ്റല്‍ മഴ തോരുന്നില്ല.
അകത്തു വിശപ്പിന്റെ വിളി തുടങ്ങിക്കഴിഞ്ഞിരുന്നു.
സത്താര്‍ മുന്‍പേ നടന്നിരുന്നു.
അപ്പുറത്തെ വളവിലെ മുറുക്കാന്‍ കടയിലേക്ക്.
റാഷിദിനോടൊപ്പം ഞാനും അവിടേക്ക് നടന്നു.
വിവേകും സത്താറും എന്തോ ചര്‍ച്ചയിലാണ്.
എനിക്ക് പരിപ്പ് വട. ശ്യാമിനോ..?
ബോഞ്ചി വെള്ളം മതി.
നിരത്തിലൂടെ വാഹനങ്ങള്‍ പാഞ്ഞു പോകുന്നു.
സൈഡില്‍ നിന്ന ചില വണ്ടികള്‍ പുക തുപ്പുന്നു.
നിരന്നിരിക്കുന്ന ബൈക്കുകളിലോന്നില്‍ ബാഗും നോട് ബുക്കുകളും വച്ച് അല്പം ചര്‍ച്ച.
"ആഗോള വല്‍ക്കരണ കാലത്തെ പൊട്ടാത്ത അമിട്ടുകള്‍."
പുകയുടെ ഗന്ധം മാഞ്ഞ തെരുവില്‍ നിന്നും വിവേകും റാഷിദ്‌ഉം ഞങ്ങളോട് വിട പറഞ്ഞു.
എംഎല്‍എ ഹോസ്റ്റലിലെ കഞ്ഞിയുടെ രുചി തേടി സത്താറിനോപ്പം മുന്നോട്ടു നടന്നു.
സെക്രട്ടെരിയറ്റ് അനെക്സിനു മുന്നിലൂടെ സംസ്കൃത കോളേജും സാഫല്യം കൊമ്പ്ലെക്സും കടന്നു മുന്നോട്ടു.
പാളയം ചന്തയ്ക്കു മുന്നിലെ പൂക്കടയില്‍ നിന്നുയരുന്ന പിച്ചി പൂവിന്റെ സുഗന്ധവും ആസ്വദിച്ച്...
രക്ത സാക്ഷി മണ്ടപത്തിനു മുന്നില്‍ കൂട്ടുകാര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
ചാറ്റല്‍ മഴയുടെയും വിശപ്പിന്റെയും ശമനവും തേടി അരണ്ട വെട്ടത്തിലൂടെ ഞങ്ങള്‍ നടന്നു.
ഒരു നല്ല നാളെയുടെ സ്വപ്നം, മനസ്സില്‍ പിച്ചിയുടെ സുഗന്ധം പോലെ അപ്പോഴും മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു.
അപ്പോഴും ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു.