Silent Valley


"നിശബ്ദ താഴ്വരയിലെ ഓരോ മഞ്ഞു കണവും ഓരോ പുരാരേഖകള്‍ ആണ്,
അതില്‍ ജീവന്‍റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു."




സൈലെന്റ് വാലിയുടെ നിശ്ശബ്ദതയ്ക്കു ഭംഗമില്ലാത്ത നിമിഷങ്ങള്‍ ഇപ്പോഴും കൊഴിഞ്ഞു വീഴുന്നുണ്ട്‌. ഹരിത നിറത്തിന്റെ വന്യതയ്ക്കും സൗന്ദര്യത്തിനും സൈലന്റ് വാലി ദേശീയോദ്യാനം എന്ന പേര് ലഭിച്ച ശേഷം കാല്‍ നൂറ്റാണ്ടു കടന്നു പോയിരിക്കുന്നു. താഴ്‌വരയുടെ ഹൃദയത്തിലൂടെ കുന്തിപ്പുഴ ഇപ്പോഴും ഔഷധ വീര്യത്തോടെ ഒഴുകിക്കൊണ്ടിരിക്കുന്നു.

ഭൂമിശാസ്ത്രം.
പാലക്കാട് ജില്ലയിലാണ് സൈലന്റ് വാലി. മുക്കാലി മുതല്‍ സൈരന്ധ്രി വരെയുള്ള പ്രദേശം ദേശീയോദ്യാനത്തില്‍ ഉള്‍പ്പെടുന്നു. ആകെ വിസ്തീര്‍ണ്ണം 237 .52 ചതുരശ്ര കിലോ മീറ്റര്‍. ഇതില്‍
89 .54 ച. കി. മീ. കോര്‍ ഏരിയ ആയും ചുറ്റുമുള്ള പ്രദേശം ബഫര്‍ സോണ്‍ (കരുതല്‍ മേഖല) ആയും തിരിച്ചിരിക്കുന്നു.

ഹൃദയത്തിലൂടെ നീ, കുന്തിപ്പുഴ..

തണുത്ത ശുദ്ധജലം ഈപുഴയിലൂടെ ഒഴുകുന്നു. 25 കിലോ മീറ്ററില്‍ അധികം ദൂരം മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെ ഒഴുകുന്ന ദക്ഷിണേന്ത്യയിലെ ഏക പുഴയാണ് കുന്തിപ്പുഴ. സമുദ്ര നിരപ്പില്‍ നിന്നും 2383 കിലോ മീറ്റര്‍ ഉയരത്തില്‍ നിന്നും കുന്തിപ്പുഴ ഒഴുകി തുടങ്ങുന്നു. 13 ഇനം വ്യത്യസ്തങ്ങളായ മത്സ്യ ഇനങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.