ചിത്രങ്ങള്‍ ചില കഥകള്‍ പറയാറുണ്ട്. പക്ഷെ അവ അധികം സംവാദങ്ങളില്‍ ഇടം പിടിക്കാറില്ല.
വാര്‍ത്തയോ അധികം ചര്‍ച്ചയോ ആകാറില്ല. പക്ഷെ ഈ ചിത്രം ചിലത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ഒരു പക്ഷെ അതൊരു തകര്‍ച്ചയുടെ ഓര്‍മ്മപ്പെടുത്തലാകാം അല്ലെങ്കില്‍ തുടക്കമാകാം.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്വകാര്യ മേഖലയുടെ കടന്നു വരവ് ഇന്നൊരു ചര്‍ച്ചയല്ല.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്വകാര്യ മേഖലയുടെ കടന്നു വരവ് ഇന്നൊരു ചര്‍ച്ചയല്ല.
സര്‍ക്കാരിന്‍റെ ചില വിദ്യാഭ്യാസ നയങ്ങള്‍ അല്പം പേടിപ്പെടുത്തുന്നുണ്ട്.
ഒന്നേകാല്‍ നൂറ്റാണ്ടിന്‍റെ ചരിത്രം ഉള്ളിലൊതുക്കുന്ന ഒരു സര്‍ക്കാര്‍ വിലാസം
ഒന്നേകാല്‍ നൂറ്റാണ്ടിന്‍റെ ചരിത്രം ഉള്ളിലൊതുക്കുന്ന ഒരു സര്‍ക്കാര്‍ വിലാസം
നിയമ കലാലയത്തിനു ഇന്ന് ചിലതൊക്കെ പേടിക്കേണ്ടിയിരിക്കുന്നു.
മെയ് മാസത്തിന്‍റെ അവസാന ദിനങ്ങളില്‍ ഒന്നില്‍ ഒരു പ്രിയ സുഹൃത്ത്
മെയ് മാസത്തിന്‍റെ അവസാന ദിനങ്ങളില്‍ ഒന്നില്‍ ഒരു പ്രിയ സുഹൃത്ത്
ആ ഉത്തരവിന്‍റെ കാര്യം വിളിച്ചു പറയുമ്പോള്‍ ഒരു വികാരവും തോന്നിയിരുന്നില്ല.
തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലോ കോളേജ് പുരുഷ ഹോസ്റ്റല്‍ അടച്ചു പൂട്ടാന്‍
ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ആ ഉത്തരവിറങ്ങി.
അത് ചിലപ്പോള്‍ ദൂരെ ദേശങ്ങളില്‍ നിന്നെത്തുന്ന നാല്പതില്‍ താഴെ വിധ്യാര്തികളെ മാത്രം
ബാധിക്കുന്ന ഒരു പ്രശ്നം മാത്രമായി നിസ്സാരമായി മാത്രമേ തോന്നിയുള്ളൂ.
പെണ്‍കുട്ടികള്‍ക്ക് തലസ്ഥാനത്തെ പല ഹോസ്റ്റലുകളില്‍ കിടക്കാമെങ്കില്‍
പിന്നെ അവര്‍ക്കെന്താ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കിടന്നാല്‍..?
(കുറച്ചു നാള്‍ ഞാനും കിടന്നിട്ടുണ്ട്. 2 ഹോസ്റ്റലിലും)
ഓരോ സമരവും ലക്ഷ്യത്തിലേക്കുള്ള പാതകളാണ്.
ഇവിടെയും ഇരകള്‍ വേട്ടപ്പട്ടികള്‍ക്കെതിരെ സമരം തുടങ്ങി.
'വിദ്യാര്തികളുടെ ന്യായമായ അവകാശം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.
സൂചനാ സമരങ്ങള്‍ നിരന്തര പടിപ്പു മുടക്കുകളായി മാറി.
കാലത്തിനൊപ്പം സഞ്ചരിക്കുന്ന സെമസ്റ്ററുകള്‍ക്ക് പിന്നാലെ പായാന്‍
ഇന്റെണല് കള്‍ക്ക് ശേഷി കുറവായതിനാല്‍ മാര്‍ക്കുകളുടെ കാര്യം ഗോപി.
പക്ഷെ, ഈ സമരതിനോട് ഇനി മുഖം തിരിച്ചു നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.
സര്‍ക്കാരിന്‍റെ നയപരമായ ഒരു തീരുമാനം കൂടി ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം.
കൊല്ലം, തിരുവനന്തപുരം ജില്ലകളിയായി പുതിയ നാല് സ്വാശ്രയ ലോ കോളേജുകള്‍ തുടങ്ങാന്‍ പോകുന്നു.
പതിവ് പോലെ ഒരു പങ്കിട്ടെടുക്കല്‍.
ഇനി അല്പം ചരിത്രം...
കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി കേരളത്തിലെ നിയമ വിദ്യാഭ്യാസ രംഗത്ത്
ഇനി അല്പം ചരിത്രം...
കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി കേരളത്തിലെ നിയമ വിദ്യാഭ്യാസ രംഗത്ത്
വേണ്ടത്ര വിധ്യാര്തികളെ കിട്ടാനില്ല.
തിരുവനന്തപുരം പേരൂര്‍ക്കട ലോ അക്കാദമിയിലും കേരളത്തിലെ വിവിധ
സര്‍ക്കാര്‍ കോളേജുകളിലും സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു.
ഈ കാലത്താണ് പുതിയ സ്വാശ്രയ ലോ കോളേജുകള്‍.
കൂട്ടി വായിക്കാന്‍ മറ്റൊന്ന് കൂടി.
പ്രവേശന പരീക്ഷാ കമ്മീഷണരുടെ റാങ്ക് ലിസ്റ്റില്‍ നിന്നും സര്‍ക്കാര്‍ കോളേജുകളിലെക്കുള്ള
പ്രവേശനത്തിന് ഏറ്റവും കുറഞ്ഞത് അഞ്ചും പത്തും (എസ്.സി./എസ്.ടി-5 , ഓ.ബി.സി.- 10 )
മാര്‍ക്ക് വാങ്ങണം എന്ന നിബന്ധന വന്നത്.
മാര്‍ക്ക് നിബന്ധനയില്‍ ഘട്ടം ഘട്ടമായി കുറവ് വരുത്തി എന്നത് മറ്റൊരു വസ്തുത.
കഴിഞ്ഞ പഞ്ച വത്സര എല്‍.എല്‍.ബി. പ്രവേശനത്തിനുള്ള ആദ്യ പട്ടികയിലെ
വിധ്യാര്തികളുടെ എണ്ണം വെറും 147 ആയിരുന്നു എന്ന് കൂടി കേള്‍ക്കുമ്പോള്‍ എല്ലാം പൂര്‍ണമാകും.
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികയില്‍ ഇടംപിടിക്കാത്ത വിദ്ധ്യാര്‍ത്തി മറെതെങ്കിലും
സംസ്ഥാനത്തെ കോളേജില്‍ പ്രവേശനം നേടും, പരീക്ഷ ജയിക്കും, അഭിഭാഷകനായി എന്‍റോള്‍ ചെയ്യും.
ഈ മിനിമം മാര്‍ക്ക് നിബന്ധന ആരെ സഹായിക്കാന്‍ എന്ന സംശയം ഇവിടെ ഉയരുന്നു.
സാധാരണക്കാരായ വിധ്യാര്തികള്‍ പഠിക്കുകയും ജീവിത സ്വപ്നം സാക്ഷാതരിക്കപെടാന്‍
നിമിത്തം ആകുകയും ചെയ്യുന്ന ഈ നിയമ കലായത്തിലെ വിധ്യാര്തികളെ സമരത്തിലേക്ക് തള്ളി വിട്ടിട്ടു ആര്‍ക്കെന്തു നേട്ടം.
ഇനി അങ്ങനെയും ചിന്തിക്കണം.
ഇതിന്റെ അജണ്ട പുതിയ സ്വാശ്രയ ലോ കോളേജുകളെ സഹായിക്കാന്‍ വേണ്ടി മാത്രം തന്നെ.
അത് ഒരു അലമ്പ് കോളേജ് ആണെന്നും
അവിടെ എന്നും സമരമാണെന്നും
അവിടെ പഠിക്കാന്‍ കൊള്ളില്ലെന്നും നാട്ടുകാരെ കൊണ്ട് ചിലര്‍ക്ക് പറയിപ്പിക്കണം.
എന്നിട്ട എണ്ണം പറഞ്ഞ ഈ നിയമ കലാലയത്തെ തകര്‍ക്കണം.
പുതിയ അളിയന്മാരുടെ കോളെജുകള്‍ക്ക് വിധ്യാര്തികളെ ഉണ്ടാക്കി കൊടുക്കണം.
അത് തന്നെ സര്‍ക്കാരിന്റെയും മറ്റു ചിലരുടെയും ലക്‌ഷ്യം.
ഈ ഗൂഡാലോചന തിരിച്ചറിയണം.
No comments:
Post a Comment