SIT Files New Affidavit in Gujarath HC on Fake Encounter Case


മലയാളിയായ പ്രാണേഷ്  കുമാര്‍ ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം ഗുജറാത്ത്‌ ഹൈക്കോടതിയില്‍  പുതിയ സത്യവാങ്ങ്മൂലം  സമര്‍പ്പിച്ചു. ഇവര്‍  ലഷ്കര്‍ ഇ തോയിബ പ്രവര്‍ത്തകര്‍ ആണെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നും ആരോപിച്ചു രണ്ടായിരത്തിനാലില്‍ ഏറ്റുമുട്ടലിലൂടെ നാലുപേരെയും ഗുജറാത്ത് പോലിസ് വെടിവച്ചു കൊന്നു എന്നാണ് കേസ്.