silens be4 war

.


ചെറുത്‌ നില്‍പ്പിന്‍റെ പര്യായമാണ് ഇറാന്‍ എന്ന രാഷ്ട്രം. ഒടുവില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം അമേരിക്ക, ഇറാനെതിരെ പുതിയ യുദ്ധ കാഹളം മുഴക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ മറ്റൊരു കടന്നു കയറ്റം. ബുഷ്‌ പൊയ് ഒബാമ വരുമ്പോള്‍ പുതിയത് എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് കണക്കു കൂട്ടലുകള്‍ തെറ്റിതുടങ്ങിയിരിക്കുന്നു. അമേരിക്കയ്ക്ക് യുദ്ധ കൊതി തന്നെയാണ്. ഒരു രാഷ്ട്രത്തെ നശിപ്പിക്കുവാന്‍ ഡീഗോ ഗാര്‍ഷ്യയില്‍ താവളം ഒരുക്കി അമേരിക്ക കളി തുടങ്ങിയിരിക്കുന്നു. പ്രകോപനം ഇറാന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടാക്കുക എന്നതാകും ഒരു പക്ഷെ അമേരിക്കയുടെ ലക്‌ഷ്യം. ഭരണകൂടത്തെ അട്ടിമറിക്കുവാനുള്ള  ശ്രമങ്ങള്‍ സാമ്രാജ്യത്വം തുടങ്ങിക്കഴിഞ്ഞു. വരും നാളുകളില്‍ എന്തു സംഭവിക്കും എന്ന് കണ്ടു തന്നെ അറിയണം. സാമ്രാജ്യത്വ വിധേയര്‍ പ്രതികരിക്കില്ലെന്നത് തീര്‍ച്ചയാണ്.

.

life- between assessments

.
കേരള സര്‍വകലാശാലയില്‍ അവസാനം പുറത്തു വന്ന എല്‍.എല്‍.ബി. മാര്‍ക് തിരുത്തലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കുറെ പാവം വിദ്യാര്തികളുടെ  നെഞ്ചില്‍ വെള്ളിടി വീഴ്ത്തിയിരിക്കുന്നു. കൂട്ടതോല്‍വികളും ഇന്റേണല്‍  അരാജകത്വവും അരങ്ങു വാഴുന്ന ഇടമാണ് പ്രസ്തുത കോഴ്സ് നടത്തുന്ന ഇടങ്ങളും സര്‍വകലാശാലയും. കഷ്ടപ്പെട്ട് ഉറക്കമിളച്ചു നേടുന്ന  ഓരോ മാര്‍ക്കും  പ്രിയപ്പെട്ടതാണ്. നഷ്ടപെടുത്താന്‍ ആകാത്തവ. പേരുദോഷം ഇല്ലാത്ത ഒരു എക്സാം എങ്കിലും എഴുതാന്‍ ഒരവസരം എങ്കിലും അധികാരികള്‍ അനുവദിച്ചു തരണം. വാല്യുവേഷന്‍ കൃത്യമായി നടത്തണം.

. 

Nuke Liability Bill



Hot


ഹ്ഹോ.
ഈ തിരുവനന്തപുരത്ത് എന്തൊരു ചൂടാ..!
കണ്ണ് പുകയുന്നു.
നാട്ടില്‍ പോയിരുന്നേല്‍ ആ പുഴേലെ തണുത്ത വെള്ളത്തില്‍ ഒന്ന് മുങ്ങി കുളിക്കാരുന്നു.

.

11.03.2010