Showing posts with label Writings. Show all posts
Showing posts with label Writings. Show all posts

Joined Team Indiavision

ഇത്രയും നാള്‍ പഠിച്ചു പഠിച്ചു നടന്നു...
ഒടുവില്‍ തമാശയ്ക്ക് ഒരു ടെസ്റ്റ്‌ എഴുതി.
ടെസ്റ്റ്‌ പാസ്സായി, മുഖാമുഖത്തിനു  പോയി. അതും പാസ്സായി. അടുത്തത് വിലയിരുത്തല്‍  ക്യാമ്പ്‌. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അതും പാസ്സായി. ജോലിയും ആയി. കിട്ടിയത് ചെറിയ ഇടത്ത്‌ ഒന്നും അല്ല...  ഏറ്റവും മുറ്റിയ സ്ഥലത്ത്  തന്നെ. ഇന്ത്യാവിഷനില്‍. അതും ജേര്‍ണലിസ്റ്റ് ട്രെയിനി ആയി. കഴിഞ്ഞ തിങ്കളാഴ്ച ജോയിന്‍ ചെയ്തു. അനുഭവങ്ങളുടെ പെരുമഴക്കാലം. ബ്രേക്കിംഗ് ന്യൂസുകളുടെ ഇടം. ഇതൊരു അനുഭവം തന്നെ ആണ്. ന്യൂസ് നിര്‍മ്മാണവും മറ്റും എല്ലാം വലിയ അനുഭവങ്ങള്‍ തന്നെ.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍.

പക്ഷെ എന്‍റെ  എല്‍.എല്‍.ബി. പഠനം വീണ്ടും  വെള്ളത്തില്‍ ആയി.

different competition


Yes,
its a different competition,
Conducted for twins.
The Competition was held
on  a studio @ London.
The jury assessed that,
the brothers and sisters of
external similarities like
character and likeness of
movements in dance etc.
The Lady twins
Pearl and  Rubi got The  first Prize.

a jungle capital


NAYPYIDAW, A land of  bamboo forest, sugarcane fields and sloping hills  declared as the new capital of  
Myanmar ( Old Burma) . 
The project- Parliament Zone and government buildings are developing very speedy. 
Their new capital buildup very secretly a Nine hour drive between Old capital Yangon and  Naypyidaw.
Total cost of the city estimated around $4 billion to $5 billion. 

silens be4 war

.


ചെറുത്‌ നില്‍പ്പിന്‍റെ പര്യായമാണ് ഇറാന്‍ എന്ന രാഷ്ട്രം. ഒടുവില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം അമേരിക്ക, ഇറാനെതിരെ പുതിയ യുദ്ധ കാഹളം മുഴക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ മറ്റൊരു കടന്നു കയറ്റം. ബുഷ്‌ പൊയ് ഒബാമ വരുമ്പോള്‍ പുതിയത് എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് കണക്കു കൂട്ടലുകള്‍ തെറ്റിതുടങ്ങിയിരിക്കുന്നു. അമേരിക്കയ്ക്ക് യുദ്ധ കൊതി തന്നെയാണ്. ഒരു രാഷ്ട്രത്തെ നശിപ്പിക്കുവാന്‍ ഡീഗോ ഗാര്‍ഷ്യയില്‍ താവളം ഒരുക്കി അമേരിക്ക കളി തുടങ്ങിയിരിക്കുന്നു. പ്രകോപനം ഇറാന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടാക്കുക എന്നതാകും ഒരു പക്ഷെ അമേരിക്കയുടെ ലക്‌ഷ്യം. ഭരണകൂടത്തെ അട്ടിമറിക്കുവാനുള്ള  ശ്രമങ്ങള്‍ സാമ്രാജ്യത്വം തുടങ്ങിക്കഴിഞ്ഞു. വരും നാളുകളില്‍ എന്തു സംഭവിക്കും എന്ന് കണ്ടു തന്നെ അറിയണം. സാമ്രാജ്യത്വ വിധേയര്‍ പ്രതികരിക്കില്ലെന്നത് തീര്‍ച്ചയാണ്.

.

Nuke Liability Bill



മറുപക്ഷം

തലയണ മന്ത്രങ്ങള്‍
വിധികളായി
ചര്‍ദ്ധിക്കുമ്പോള്‍
നീതിപീടങ്ങള്‍
ജനവിരുദ്ധരാകുന്നു.

അധിനിവേശം


സ്വാശ്രയന്‍റെ കയ്യിലെ
പുഞ്ചിരിതൂകുന്ന
കടലാസ് ചതുരങ്ങളെ
അധികാരി
പിടിച്ചടക്കിയപ്പോള്‍
അടിമയായത്‌
ജനങ്ങള്‍ ആയിരുന്നു.

Theft

.

അനുഭവം.
ആദ്യം അവര്‍ ടൂത്പെയ്സ്റ്റ്‌ എടുത്തുകൊണ്ട്പോയി.
ഞങ്ങള്‍ അത് അറിഞ്ഞിരുന്നില്ല.

പിന്നെ എന്‍റെ മൊബൈലിന്‍റെ ചാര്‍ജര്‍ എടുത്തുകൊണ്ടു പോയി.
ഞാനത് ചോദിച്ചിരുന്നില്ല.

ശേഷം കുളിക്കുന്ന സോപ്പുകള്‍ ഓരോന്നും കാണാതായി.
ഞങ്ങള്‍ പരസ്പരം നോക്കിനിന്നു.

ഒരിക്കല്‍ റൂമിലെ 'അയ' കള്‍ പൊട്ടിച്ചെറിഞ്ഞു.
ഞങ്ങള്‍ പ്രതികരിച്ചില്ല.

കുളിക്കുന്ന തോര്‍ത്തുകള്‍ ഇന്നലെ കാണാതായി.
ഞങ്ങള്‍ ആരോടും ചോദിച്ചില്ല.

ഇനി ഞങ്ങളുടെ അടിവസ്ത്രങ്ങള്‍ കാണാതാകും.
അപ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കി ചിരിക്കും.

വീണ്ടും അവര്‍ വന്നേക്കും.
അപ്പോള്‍ കൊണ്ടുപോകാന്‍ ഞങ്ങളുടെ
വിശപ്പ്‌ മാത്രമേ ബാക്കിയുണ്ടാകൂ.
ചിലപ്പോള്‍ അതവര്‍ക്ക് വേണ്ടായിരിക്കും.

ശേഷം.

1. In Indian Law, There is (May be) no Intention to make Theft.
Its Only for Disturbance (ചൊറി).

2. അള മുട്ടിയാല്‍ ചേരയും കടിക്കും.

.

*123#




ഓരോ call -നു ശേഷവും
എന്‍റെ മൊബൈലിലെ
ഡിസ്പ്ലേയില്‍
ഇങ്ങനെ തെളിഞ്ഞിരുന്നു...

Your
Current Plan
Name is
Excel General
Main Acc: Bal:
Rs. -10.
Exp: 31.12.2009.
Main Acc: has
Expired.
Please recharge
to activate.
Booster
Expiry
Date is
11.05.2010.

ആരുടെയൊക്കെയോ
നിലപാടുകളുടെ
ദയയില്‍
ഇപ്പോഴും
ഇന്‍കമിംഗ് കിട്ടുന്നുണ്ട്.

അവസാനത്തെ വരി,
ഇന്നത്തെ തീയതി.

.

last night @ Burj Khalifa


Last night's storm hitting Burj Khalifa


WHY WE NEED LIGHTNING ARRESTER ?

KINDLY LOOK THE PICTURE AND SEE

HOW THE LIGHTNING ARRESTER SAVES THE TOWER.

It's all happening in Dubai....

Spectacular photos of last night's storm...

When lightning hit the world's tallest tower!

For as long as half hour lightning hit the tower and the thunder sounded all over the neighouring areas !

An unforgettable night!

Comrade, Red Salute..

.
പോരാട്ടവീഥിയിലെ രക്തനക്ഷത്രം...


സഖാവ് ജ്യോതിബസു ഒരു പ്രതീകമാണ്. പോരാട്ടത്തിന്‍റെ പ്രതീകം.
ഭാരതത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ നായകനായിരുന്ന സഖാവ്. ലക്ഷക്കണക്കിന്‌ വരുന്ന പാവപ്പെട്ടവന്‍റെ, അടിച്ചമര്‍ത്തപെട്ടവന്‍റെ ഉയിര്‍ത്ത് എഴുന്നെല്പ്പിനു നേതൃത്വം വഹിച്ച തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്‍റെ സമുന്നതനായ സഖാവ്. ഇംഗ്ലണ്ടില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ബസു 1940 -ല്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനോടൊപ്പം ചേര്‍ന്നു. പാര്‍ടി അംഗമായി പ്രവര്‍ത്തിച്ചു. 1964 -ല്‍ സി.പി.ഐ.എം രൂപീകരണ വേളയില്‍ ഇ.എം.എസ്, എ.കെ.ജി, സുര്‍ജിത് തുടങ്ങിയവരോടൊപ്പം സി.പി.ഐ.എം പോളിറ്റ് ബ്യുറോയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

നിരവധി തവണ ബംഗാള്‍ നിയമസഭയിലേക്ക് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബസു, 2 തവണ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സി.പി.ഐ.എം നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന തുടര്‍ച്ചയായ മന്ത്രി സഭകളില്‍ 23 വര്‍ഷത്തില്‍ അധികം കാലം മുഖ്യമന്ത്രിയായി തുടര്‍ന്നു. ഇന്ത്യയില്‍ ഏറ്റവും അധികം കാലം മുഖ്യമന്ത്രി പദത്തില്‍ ഇരുന്ന റിക്കാഡ് അദ്ദേഹത്തിന്‍റെ പേരില്‍ തന്നെയാണ്.

വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക്‌ ഒരു മുതല്‍ കൂട്ടായിരുന്നു സഖാവ് ബസു. ഓരോ കമ്മ്യുണിസ്റ്റ് കാരന്‍റെയും ഹൃദയത്തിലാണ് ബസുവിന്റെ സ്ഥാനം. പോരാട്ടങ്ങള്‍ നിലയ്ക്കാത്തിടത്തോളം, ഓര്‍മ്മകള്‍ മരിക്കാതിടത്തോളം സഖാവ് ബസു ജീവിക്കുകതന്നെ ചെയ്യും. സഖാവ് ജ്യോതിബസുവിന് രക്താഭിവാദ്യങ്ങള്‍.

.

A Brief Story



Burj Khalifa. 


In January 4, 2010 @ Dubai, UAE;: The world's tallest tower, developed was unveiled tonight to a crowd of thousands and the world in a crescendo of fireworks, lasers and fountain displays.


The official height of the tower, unveiled as 'Burj Khalifa', was announced as 828 metres (2,716.5 ft).
 A closely guarded secret, the official height of Burj Khalifa was flashed onto a giant screen before an estimated crowd of more than 400,000, as lasers and fireworks lit up the night sky.