ഇത്രയും നാള് പഠിച്ചു പഠിച്ചു നടന്നു...
ഒടുവില്‍ തമാശയ്ക്ക് ഒരു ടെസ്റ്റ് എഴുതി.
ടെസ്റ്റ് പാസ്സായി, മുഖാമുഖത്തിനു പോയി. അതും പാസ്സായി. അടുത്തത് വിലയിരുത്തല്‍ ക്യാമ്പ്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അതും പാസ്സായി. ജോലിയും ആയി. കിട്ടിയത് ചെറിയ ഇടത്ത് ഒന്നും അല്ല... ഏറ്റവും മുറ്റിയ സ്ഥലത്ത് തന്നെ. ഇന്ത്യാവിഷനില്‍. അതും ജേര്‍ണലിസ്റ്റ് ട്രെയിനി ആയി. കഴിഞ്ഞ തിങ്കളാഴ്ച ജോയിന്‍ ചെയ്തു. അനുഭവങ്ങളുടെ പെരുമഴക്കാലം. ബ്രേക്കിംഗ് ന്യൂസുകളുടെ ഇടം. ഇതൊരു അനുഭവം തന്നെ ആണ്. ന്യൂസ് നിര്‍മ്മാണവും മറ്റും എല്ലാം വലിയ അനുഭവങ്ങള്‍ തന്നെ.
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍.
പക്ഷെ എന്റെ എല്‍.എല്‍.ബി. പഠനം വീണ്ടും വെള്ളത്തില്‍ ആയി.
Showing posts with label Journalism. Show all posts
Showing posts with label Journalism. Show all posts
a jungle capital
Myanmar ( Old Burma) .
The project- Parliament Zone and government buildings are developing very speedy.
Their new capital buildup very secretly a Nine hour drive between Old capital Yangon and Naypyidaw.
Total cost of the city estimated around $4 billion to $5 billion.
silens be4 war
.
ചെറുത് നില്‍പ്പിന്റെ പര്യായമാണ് ഇറാന് എന്ന രാഷ്ട്രം. ഒടുവില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം അമേരിക്ക, ഇറാനെതിരെ പുതിയ യുദ്ധ കാഹളം മുഴക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ മറ്റൊരു കടന്നു കയറ്റം. ബുഷ് പൊയ് ഒബാമ വരുമ്പോള്‍ പുതിയത് എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് കണക്കു കൂട്ടലുകള്‍ തെറ്റിതുടങ്ങിയിരിക്കുന്നു. അമേരിക്കയ്ക്ക് യുദ്ധ കൊതി തന്നെയാണ്. ഒരു രാഷ്ട്രത്തെ നശിപ്പിക്കുവാന്‍ ഡീഗോ ഗാര്‍ഷ്യയില്‍ താവളം ഒരുക്കി അമേരിക്ക കളി തുടങ്ങിയിരിക്കുന്നു. പ്രകോപനം ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടാക്കുക എന്നതാകും ഒരു പക്ഷെ അമേരിക്കയുടെ ലക്ഷ്യം. ഭരണകൂടത്തെ അട്ടിമറിക്കുവാനുള്ള ശ്രമങ്ങള്‍ സാമ്രാജ്യത്വം തുടങ്ങിക്കഴിഞ്ഞു. വരും നാളുകളില്‍ എന്തു സംഭവിക്കും എന്ന് കണ്ടു തന്നെ അറിയണം. സാമ്രാജ്യത്വ വിധേയര്‍ പ്രതികരിക്കില്ലെന്നത് തീര്‍ച്ചയാണ്.
.
ചെറുത് നില്‍പ്പിന്റെ പര്യായമാണ് ഇറാന് എന്ന രാഷ്ട്രം. ഒടുവില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം അമേരിക്ക, ഇറാനെതിരെ പുതിയ യുദ്ധ കാഹളം മുഴക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ മറ്റൊരു കടന്നു കയറ്റം. ബുഷ് പൊയ് ഒബാമ വരുമ്പോള്‍ പുതിയത് എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് കണക്കു കൂട്ടലുകള്‍ തെറ്റിതുടങ്ങിയിരിക്കുന്നു. അമേരിക്കയ്ക്ക് യുദ്ധ കൊതി തന്നെയാണ്. ഒരു രാഷ്ട്രത്തെ നശിപ്പിക്കുവാന്‍ ഡീഗോ ഗാര്‍ഷ്യയില്‍ താവളം ഒരുക്കി അമേരിക്ക കളി തുടങ്ങിയിരിക്കുന്നു. പ്രകോപനം ഇറാന്റെ ഭാഗത്ത് നിന്നും ഉണ്ടാക്കുക എന്നതാകും ഒരു പക്ഷെ അമേരിക്കയുടെ ലക്ഷ്യം. ഭരണകൂടത്തെ അട്ടിമറിക്കുവാനുള്ള ശ്രമങ്ങള്‍ സാമ്രാജ്യത്വം തുടങ്ങിക്കഴിഞ്ഞു. വരും നാളുകളില്‍ എന്തു സംഭവിക്കും എന്ന് കണ്ടു തന്നെ അറിയണം. സാമ്രാജ്യത്വ വിധേയര്‍ പ്രതികരിക്കില്ലെന്നത് തീര്‍ച്ചയാണ്.
.
Attention Please...
Beware this type of e-mails
| hide details 7 Feb (1 day ago) | |||||||||||||||||||||
Yahoo Lottery
In-corporation
Baley House, Har Road
Sutton, Greater London
SM1 4te
United Kingdom
:::______YEAR 2010 EMAIL PRIZE AWARDS________:::
This is to inform you that you have won a prize money of ONE MILLION POUNDS STERLINGS (£1,000,000,00)and a Brand New BMW X5 JEEP (2009 model) on our new year bonanza ofthe month of january 2010 Lottery promotion which
In-corporation
Baley House, Har Road
Sutton, Greater London
SM1 4te
United Kingdom
:::______YEAR 2010 EMAIL PRIZE AWARDS________:::
This is to inform you that you have won a prize money of ONE MILLION POUNDS STERLINGS (£1,000,000,00)and a Brand New BMW X5 JEEP (2009 model) on our new year bonanza ofthe month of january 2010 Lottery promotion which
last night @ Burj Khalifa
Last night's storm hitting Burj Khalifa

WHY WE NEED LIGHTNING ARRESTER ?
KINDLY LOOK THE PICTURE AND SEE
HOW THE LIGHTNING ARRESTER SAVES THE TOWER.
|
A Brief Story
Burj Khalifa.

In January 4, 2010 @ Dubai, UAE;: The world's tallest tower, developed was unveiled tonight to a crowd of thousands and the world in a crescendo of fireworks, lasers and fountain displays.
The official height of the tower, unveiled as 'Burj Khalifa', was announced as 828 metres (2,716.5 ft).
A closely guarded secret, the official height of Burj Khalifa was flashed onto a giant screen before an estimated crowd of more than 400,000, as lasers and fireworks lit up the night sky.
A closely guarded secret, the official height of Burj Khalifa was flashed onto a giant screen before an estimated crowd of more than 400,000, as lasers and fireworks lit up the night sky.
Solar Eclipse -Jan. 15
സൂര്യ ഗ്രഹണം
വിജ്ഞാന കുതുകികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.ഒരു സൂര്യ ഗ്രഹണം കൂടി കടന്നു വരുന്നു. വരുന്ന ജനുവരി 15 വെള്ളിയാഴ്ച ആണ് ഇത് സംഭവിക്കുക. പുതു വര്‍ഷം പിറന്ന ശേഷം ഇത് ആദ്യ സൂര്യ ഗ്രഹണം ആണ്. ഏറ്റവും നീളം എറിയതാകും ഇത് എന്ന് വാന നിരീക്ഷകര്‍ കരുതുന്നു.ഇന്ത്യന്‍ സമയം രാവിലെ 10 .45 നു മധ്യ ആഫ്രിക്കയില്‍ ഗ്രഹണം ആരംഭിക്കും. ചൈനയുടെ കടല്‍ത്തീരത്ത് 02.45 വരെ ആണ് ഗ്രഹണ സമയം. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ 11 .08 മിനിറ്റ് ഇത് ദൃശ്യമാകും.
From the Class

എന്നാല്‍ ഞാനങ്ങട്... പൊയ്ക്കോട്ടേ സര്..?
ആയ്ക്കോട്ടേ.
സമയം വൈകിട്ട് എഴരയോടടുക്കുന്നു.
എല്ലാവരുടെയും മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരുന്നുണ്ട്.
ചില നിഗൂഡ സന്തോഷങ്ങള്‍ ഒളിപ്പിച്ച പുഞ്ചിരി.
സര് Attendence എടുക്കാന്‍ തുടങ്ങിയിരുന്നു.
സ്നേഹപൂര്‍വ്വം പേര് ചൊല്ലി വിളിച്ചു
അതുല്‍ ബാലചന്ദ്രന്. - Absent.
ദേവി ദര്‍ശന - Absent
ദിവ്യ.എസ്. - Present Sir.
ഗോകുല്‍ .ബി അലക്സ് - ഇന്ന് ലീവ് ആണ്. സിവില്‍ സര്‍വിസിന്റെ നോട്ട് collect ചെയ്യാന്‍ ഡല്ഹീല് പോയി. ആരോ പറഞ്ഞു.
ജെബിന് ജോസ് - ആളിനെ കണ്ട കാലം മറന്നു.
കവിത - ഹാജരുണ്ട് സര്.
നീതു എം എല്‍ഡോസ് - Present Sir. But, actually my correct name എല്‍ഡോസ് എന്നല്ല എല്‍ദോസ് എന്നാണ്.
നിഷ എന്‍. - Present Sir.
ഇന്നലെ Absent ആയിരുന്നല്ലോ..?
2 days ലീവ് ആരുന്നു സര്.
ഒലീന.പി. ജെ. - ദാ.. ഇപ്പൊ പോയ കുട്ടി.
പ്രബോധ് .പി.ജി -Present SIR.
കഴിഞ്ഞ ദിവസം Absent ആണല്ലോ..?
സര്.. അത്.. ജോലിതിരക്കുണ്ടായിരുന്നു... അതൊകൊണ്ടാണ്...
പ്രശാന്ത് - Present Sir
രാഹുല്‍ രാജ് - Present Sir
രജിത്ത് - Present Sir
രമ്യ ശ്രീ സുജിത് - Present Sir
മുഹമ്മദ് റഷീദ് - Present Sir , റഷീദ് എന്നല്ല റാഷിദ് എന്നാണ്.
കഴിഞ ദിവസം Absent ആണല്ലോ..?
സര്, ഞാന്‍ ഇതിനോടൊപ്പം എം.സീ.ജെ. ചെയ്യുന്നുണ്ട്.
ഇന്നലെ ലേറ്റായി. അതുകൊണ്ടാണ്...
സത്താര്‍ കെ - ആ ഞമ്മള് ഈടെ ഉണ്ടെയ്നു. ( കൈയ്യുയര്‍ത്തി അഭിവാദ്യം ചെയ്തു)
സജനി ദേവ് - Present Sir.
സാജു സത്യന് - Present.
പേര് സാജു എന്നല്ല.. സജു സത്യന് എന്നാണ്.
ശ്രുതി കൃഷ്ണ - Present Sir.
സുചിത്ര മധുസൂദനന് - Present Sir.
ശ്യാംരാജ്.എം.ഡി. - Present Sir.
ഉണ്ണികൃഷ്ണന് -Present Sir.
വിവേക് വി.എസ്. - Present.
ഓ നമ്മള് ഇവിടെക്ക തന്നെ ഉണ്ട്, കെട്ടാ.
മൂന്നു പേരുകള്‍ വെട്ടീട്ടുണ്ടല്ലോ..?
ശരത് കെ നാരായന്, മുരളീകൃഷ്ണന് പിന്നെ പാര്‍വതി തമ്പി.
സര്, അത്... ഞാന്‍ ആണ് പാര്‍വതി തമ്പി. Present ആണ്.
ഓ.. താനാണോ പാര്‍വതി തമ്പി, പേരു ചുവന്ന മഷി കൊണ്ട് വെട്ടിയിരിക്കുന്നു.
സര്, അത്... കുറച്ചു പ്രോബ്ലെംസ്... ഇനി സ്ഥിരമായി വന്നോളാം...
ശരി. ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു.
ആ ഒളിപ്പിച്ചു വച്ച പുഞ്ചിരി പലരില്‍ നിന്നും പുറത്തേക്കു വരികയാണ്.
ഇനി പടിയിറക്കം.
ഓരോ പടിയിലൂടെയും. പതിയെ പതിയെ.
താഴെയെത്തും വരെ തമാശകള്‍, അന്വേഷണങ്ങള്‍, ചില വര്‍ത്തമാനങ്ങള്‍, ചിരിയും ചിന്തയും ഒക്കെ.
താഴേക്ക് വന്നിട്ട് ഇന്സ്ടിടുട്ടിന്റെ പടി വാതിലില്‍ ഒന്ന് നില്‍ക്കാതെ എങ്ങനെ മുന്നോട്ടു നടക്കും..?
മാത്രമല്ല...
മഴ ചെറുതായി പൊടിയുന്നുണ്ട്.
നഗരത്തിന്റെ പല ഇടനാഴികളിലേക്ക് ഈ കൂട്ടം പിരിയുകയാണ്.
ഇരുട്ടിന്റെ നേര്‍ത്ത ആഴങ്ങളിലേക്ക് അലിഞ്ഞു ചേരാന്‍ കൊതിക്കുംപോലെ..!
ചില മധുര വാക്കുകള്‍, ആശംസകള്‍.
ഇനി നിന്നാല്‍ ശരിയാകില്ല.
പുറത്തു ചാറ്റല്‍ മഴ തോരുന്നില്ല.
അകത്തു വിശപ്പിന്റെ വിളി തുടങ്ങിക്കഴിഞ്ഞിരുന്നു.
സത്താര്‍ മുന്‍പേ നടന്നിരുന്നു.
അപ്പുറത്തെ വളവിലെ മുറുക്കാന്‍ കടയിലേക്ക്.
റാഷിദിനോടൊപ്പം ഞാനും അവിടേക്ക് നടന്നു.
വിവേകും സത്താറും എന്തോ ചര്‍ച്ചയിലാണ്.
എനിക്ക് പരിപ്പ് വട. ശ്യാമിനോ..?
ബോഞ്ചി വെള്ളം മതി.
നിരത്തിലൂടെ വാഹനങ്ങള്‍ പാഞ്ഞു പോകുന്നു.
സൈഡില്‍ നിന്ന ചില വണ്ടികള്‍ പുക തുപ്പുന്നു.
നിരന്നിരിക്കുന്ന ബൈക്കുകളിലോന്നില് ബാഗും നോട് ബുക്കുകളും വച്ച് അല്പം ചര്‍ച്ച.
"ആഗോള വല്‍ക്കരണ കാലത്തെ പൊട്ടാത്ത അമിട്ടുകള്‍."
പുകയുടെ ഗന്ധം മാഞ്ഞ തെരുവില്‍ നിന്നും വിവേകും റാഷിദ്ഉം ഞങ്ങളോട് വിട പറഞ്ഞു.
എംഎല്‍എ ഹോസ്റ്റലിലെ കഞ്ഞിയുടെ രുചി തേടി സത്താറിനോപ്പം മുന്നോട്ടു നടന്നു.
സെക്രട്ടെരിയറ്റ് അനെക്സിനു മുന്നിലൂടെ സംസ്കൃത കോളേജും സാഫല്യം കൊമ്പ്ലെക്സും കടന്നു മുന്നോട്ടു.
പാളയം ചന്തയ്ക്കു മുന്നിലെ പൂക്കടയില്‍ നിന്നുയരുന്ന പിച്ചി പൂവിന്റെ സുഗന്ധവും ആസ്വദിച്ച്...
രക്ത സാക്ഷി മണ്ടപത്തിനു മുന്നില്‍ കൂട്ടുകാര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
ചാറ്റല്‍ മഴയുടെയും വിശപ്പിന്റെയും ശമനവും തേടി അരണ്ട വെട്ടത്തിലൂടെ ഞങ്ങള്‍ നടന്നു.
ഒരു നല്ല നാളെയുടെ സ്വപ്നം, മനസ്സില്‍ പിച്ചിയുടെ സുഗന്ധം പോലെ അപ്പോഴും മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു.
അപ്പോഴും ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു.
Ruling Language
മലയാളം മറക്കുന്നവരോ അതോ അറിഞ്ഞുകൂടാത്തവരോ നമ്മെ ഭരിക്കേണ്ടത്.?
----------------------------------------------------------
സമകാലിക യാഥാര്‍ത്ഥ്യം.മലയാളം അറിയുന്നവര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് വന്നാല്‍ മതി എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പറയേണ്ടി വന്നത് എന്തുകൊണ്ടാണ്.? സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ചെയ്യുന്നവരില്‍ 40 % പേര് മാത്രമേ മലയാളം ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നുള്ളൂ. അതായതുഇ ഭൂരിഭാഗവും, അതായത് 60 % പേരും ഇംഗ്ലിഷ് ഉപയോഗിക്കുന്നു എന്ന് മാത്രമല്ല മനസ്സിലാക്കേണ്ടത്, മലയാളം ഉപയോഗിക്കുന്നില്ല എന്നു കൂടി കൂട്ടി ചേര്‍ക്കേണ്ടതുണ്ട്.
First Assignment
യുക്തിഭദ്രത അവശ്യഘടകം: ബാലചന്ദ്രന് ചുള്ളിക്കാട്
-----------------------------------------------------------------------------------------------------------

First Assignment.
03.08.2009
-----------------------------------------------------------------------------------------------------------

തിരുവനന്തപുരം: പത്രപ്രവര്‍ത്തകര്‍ക്കും ജേണലിസം വിദ്യാര്‍ത്ഥികള്‍ക്കും യുക്തിഭദ്രത അവശ്യ ഘടകമാണെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞു. ഇന്സ്ടിട്യുട്ട് ഓഫ് ജേണലിസത്തിലെ വിദ്യാര്‍ത്ഥികളുടെ ആദ്യ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ണ്ണായക സ്വാധീനം ഉണ്ടാകണം. ശാസ്ത്രവും ചരിത്രവും ഉള്‍പ്പെടെ എല്ലാ മേഖലകളിലും സാമാന്യ വിജ്ഞാനം കാത്തു സൂക്ഷിക്കണം. ആശയങ്ങള്‍ വിനിമയം ചെയ്യപ്പെടണം. അറിയിക്കുക എന്നതുപോലെ തന്നെ മറച്ചു വയ്ക്കപ്പെടുന്നതും പത്രപ്രവര്‍ത്തനത്തില്‍ പ്രധാനമാണ്.
ഒരു ദൌത്യമോ കലയോ വികാരമോ ആയി പത്രപ്രവര്‍ത്തനത്തെ കണക്കാക്കപ്പെട്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് ഒരു തൊഴില്‍ ആയി മാറി. പിശുക്കന് സ്വര്‍ണ്ണനാണയം വിനിയോഗിക്കുന്നതുപോലെ ആകണം വാക്കുകള്‍ ഉപയോഗിക്കേണ്ടത്, ഇത് ഒരു വെല്ലുവിളി ആണെന്ന് ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു.
ആധുനിക കാലഘട്ടത്തിലും റേഡിയോയുടെയും സാഹിത്യത്തിന്റെയും പ്രസക്തി ഏറുകയാണ്. 'എനിക്കെന്തു കിട്ടും നിന്നോടൊപ്പം വന്നാല്‍' എന്ന പത്രോസിന്റെ ചോദ്യത്തോട് 'നിനക്ക് ഞാന്‍ നിത്യ ജീവന് പ്രദാനം ചെയ്യാം' എന്ന് വാഗ്ദാനം നല്കിയ യേശുദേവന്റെ കഥ പറഞ്ഞു ബാലചന്ദ്രന് ചുള്ളിക്കാട് ഉപസംഹരിച്ചു.
പ്രസ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്സ്ടിട്യുട്ട് ഓഫ് ജേണലിസം ഡയറക്ടര്‍ എന്‍.ആര്.എസ്.ബാബു സംസാരിച്ചു.
First Assignment.
03.08.2009
Festiv Days with Films

The Kerala state Chalachithra Academy, the official hosts of the international film festival conducted the 14th IFFK in Thiruvananthapuram.
I have got a chance to know what the hype is all about. The festival was filled with the cine-literate audience and participants hail from around the world.
Silent Valley
"നിശബ്ദ താഴ്വരയിലെ ഓരോ മഞ്ഞു കണവും ഓരോ പുരാരേഖകള്‍ ആണ്,
അതില്‍ ജീവന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു."

സൈലെന്റ് വാലിയുടെ നിശ്ശബ്ദതയ്ക്കു ഭംഗമില്ലാത്ത നിമിഷങ്ങള്‍ ഇപ്പോഴും കൊഴിഞ്ഞു വീഴുന്നുണ്ട്. ഹരിത നിറത്തിന്റെ വന്യതയ്ക്കും സൗന്ദര്യത്തിനും സൈലന്റ് വാലി ദേശീയോദ്യാനം എന്ന പേര് ലഭിച്ച ശേഷം കാല് നൂറ്റാണ്ടു കടന്നു പോയിരിക്കുന്നു. താഴ്വരയുടെ ഹൃദയത്തിലൂടെ കുന്തിപ്പുഴ ഇപ്പോഴും ഔഷധ വീര്യത്തോടെ ഒഴുകിക്കൊണ്ടിരിക്കുന്നു.
ഭൂമിശാസ്ത്രം.
പാലക്കാട് ജില്ലയിലാണ് സൈലന്റ് വാലി. മുക്കാലി മുതല്‍ സൈരന്ധ്രി വരെയുള്ള പ്രദേശം ദേശീയോദ്യാനത്തില്‍ ഉള്‍പ്പെടുന്നു. ആകെ വിസ്തീര്‍ണ്ണം 237 .52 ചതുരശ്ര കിലോ മീറ്റര്‍. ഇതില്‍
89 .54 ച. കി. മീ. കോര്‍ ഏരിയ ആയും ചുറ്റുമുള്ള പ്രദേശം ബഫര്‍ സോണ്‍ (കരുതല്‍ മേഖല) ആയും തിരിച്ചിരിക്കുന്നു.
ഹൃദയത്തിലൂടെ നീ, കുന്തിപ്പുഴ..
തണുത്ത ശുദ്ധജലം ഈപുഴയിലൂടെ ഒഴുകുന്നു. 25 കിലോ മീറ്ററില്‍ അധികം ദൂരം മനുഷ്യ സ്പര്‍ശം ഏല്ക്കാതെ ഒഴുകുന്ന ദക്ഷിണേന്ത്യയിലെ ഏക പുഴയാണ് കുന്തിപ്പുഴ. സമുദ്ര നിരപ്പില്‍ നിന്നും 2383 കിലോ മീറ്റര്‍ ഉയരത്തില്‍ നിന്നും കുന്തിപ്പുഴ ഒഴുകി തുടങ്ങുന്നു. 13 ഇനം വ്യത്യസ്തങ്ങളായ മത്സ്യ ഇനങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Subscribe to:
Posts (Atom)


.jpg)








.jpg)






